KurukshethraKurukshethra

Let Us Read And Grow...!

Stories


 • അമ്മത്തൊട്ടില്‍

  അമ്മത്തൊട്ടില്‍

  Publisher: Kurukshethra Prakasan Model:K151 Availability: In Stock
  0

  കാര്യം പറയാനായി കഥ പറയുക എന്നത് തികച്ചും ഭാരതീയമായ കഥാഖ്യാന ശൈലിയാണ്. വാല്മീകിവ്യാസന്മാർ  തന്നെയാണ് ഇതില്‍ ആചാര്യന്മാർ . മഹാഭാരതത്തിലെ ഉപാഖ്യാനങ്ങള്‍ എല്ലാം തന്നെ ഏതെങ്കിലും ഒരു തത്വം വിശദീകരിക്കുന്നതിന് വേണ്ടിയാണ് ഉപകരണമാക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ ചിത്ത വ്യാപാരത്തേയും അനുഭവ ഭൂമികയേയും അനാവരണം ചെയ്തുകൊണ്ട് ഒരു തത്വം വിശദീകരിക്കുന്ന ഈ ശീലം കഥക്ക് ഓജസ്സും കരുത്തും നല്‍കുമെന്നതും സുവിദിതമാണ്.
     കാര്യം പറയാനല്ലാതെ കഥ പറഞ്ഞുപോകുന്നവര്‍ കഥയില്ലാത്തവരാണ്. ധര്‍മാചാരണത്തിലൂടെ മോക്ഷപ്രാപ്തിക്ക് ശ്രമിക്കുന്ന ഒരുവന്‍റെ ജീവിത സമഗ്രതയെയാണ് മര്യാദാപുരുഷോത്തമനായ ഒരു രാമന്‍റെ കഥയിലൂടെ വാല്മീകി നിര്‍വഹിച്ചത്. പഞ്ചതന്ത്രകഥകള്‍ മുതല്‍ ഐതിഹ്യങ്ങള്‍ വരെ എല്ലാത്തിലും കഥപറച്ചിലിലൂടെയുള്ള തത്വനിര്‍ധാരണം നമുക്ക് കാണാന്‍ കഴിയും.

 • കഥകള്‍

  കഥകള്‍

  Publisher: Kurukshethra Prakasan Model:K353 Availability: In Stock
  0

  ഭാവനയും യാഥാര്‍ഥ്യവും ഇഴനെയ്തൊരുക്കി മലയാളിയുടെ ഹൃദയത്തോടൊട്ടിയ ശ്രദ്ധേയ രചനകള്‍ സമ്മാനിച്ച കഥാകാരി. ഗ്രാന്തരീക്ഷത്തിന്‍റെ വിശുദ്ധിയും നിറവും ഗന്ധവുമുള്ള കഥാപാത്രങ്ങളില്‍, നെഞ്ചുപിടയുന്ന വേദനയും ആത്മഹര്‍ഷവും സാമൂഹ്യപരിഹാസവും വര്‍ത്തമാനകാല കാലുഷ്യങ്ങളും ആലങ്കാരികതയില്ലാത്ത ഭാഷയില്‍ അണിയിടുന്നു.
  ഒരു കാലഘട്ടത്തിന്‍റെ സ്പര്‍ശരേഖകളായി തിളങ്ങുന്ന ശ്രീത്വം തുളുമ്പുന്ന കഥകള്‍ ഇവിടെ സമാഹരിക്കപ്പെടുകയാണ്. മലയാള കഥാലോകത്ത് വേറിട്ട സ്വരം കേള്‍പ്പിച്ച കഥകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുവാന്‍ ഞങ്ങള്‍ക്കതിയായ സന്തോഷമുണ്ട്. കഥാസ്നേഹികള്‍ ഈ സമാഹാരത്തെ സഹര്‍ഷം സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.

 • താവോയിസത്തിന്‍റെ ജ്ഞാനപ്പാന ലാവോത്സു

  താവോയിസത്തിന്‍റെ ജ്ഞാനപ്പാന ലാവോത്സു

  Publisher: Kurukshethra Prakasan Model:K421 Availability: In Stock
  0

  ബൈബിള്‍ കഴിഞ്ഞാല്‍ ലോകഭാഷകളില്‍ ഏറ്റവും വിവര്‍ത്തനം ചെയ്തിട്ടുള്ള ഗ്രന്ഥമാണ് ലാവോത്സുവിന്‍റെ താവോ തേ ചിങ്. വെറും 81 ഗാനങ്ങളും അയ്യായിരം ചൈനീസ് അക്ഷരങ്ങളുമുള്ള ഈ ലഘു ഗ്രന്ഥത്തിന് ഇത്രയും പ്രാധാന്യം കൈവന്നതെങ്ങനെ എന്നു ചിന്തിക്കുമ്പോഴാണ് ലാവോത്സുവിന്‍റെ ചിന്തകളുടെ നിസ്തുലതയും മഹത്വവും വെളിവാക്കപ്പെടുന്നത്. നന്മയുടെ വഴികളെപ്പറ്റി ചിന്തിക്കുന്ന ഈ പുസ്തത്തിലെ പല ചിന്തകളും ബൈബിളിലേതിനു സമാന്തരമാണ്. ഉദാഹരണത്തിന്

  യോഹന്നാന്‍റെ സുവിശേഷം ആരംഭിക്കുമ്പോഴുള്ള 'വചന' വുമായി 'താവോ' യെ താരതമ്യപ്പെടുത്താവുന്നതാണ്.