സംഘസ്ഥാപകനായ പൂജനീയ ഡോക്ടര്‍ജി എത്ര സൂക്ഷ്മമായി ചിന്തിച്ചാണ് ഓരോ കാര്യവും ചെയ്തിരുന്നതെന്ന് സ്വയംസേവകര്‍ക്ക് മനസ്സിലാകത്തക്കവണ്ണം രചിച്ചിട്ടുള്ളതാണ് ഈ പുസ്തകം. സംഘത്തിന്റെ ആദിരൂപം,
ബീജാവാപം, പരിപാലനം തുടങ്ങിയവയെക്കുറിച്ച് അവര്‍ക്ക് ശരിയായ അറിവ് നല്കുവാനാണ് ഇതില്‍ ശ്രദ്ധിച്ചിട്ടുള്ളത്.
ഡോക്ടര്‍ജിയുടെ കാലം മുതലുള്ള സ്വയംസേവകനും പൂജനീയ ഗുരുജിയുടെയും പൂജനീയ ദേവറസ്ജിയുടെയുംഒപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം സിദ്ധിച്ചയാളുമായ
മാനനീയ ബാപുറാവു വരാഡ് പാണ്ഡെയാണ് ഗ്രന്ഥ കര്‍ത്താവ്. പഴയകാല അനുഭവങ്ങളോടൊപ്പം യുക്തമായ മാര്‍ഗദര്‍ശനവും നല്കാന് കഴിയുന്ന അദ്ദേഹത്തിന്റെ തൂലികയില്‍നിന്നും പിറന്ന പുസ്തകത്തിന്റെ പരിഭാഷ കേരളത്തിലെ സ്വയംസേവകര്‍ക്കു നല്കാന് കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് ഏറെ ചാരിതാര്‍ഥ്യമുണ്ട്. അതിനനുവാദം നല്കിയ മാനനീയ വരാഡ് പാണ്ഡെയ്ക്കും മൊഴിമാറ്റം നടത്തിയ രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരിയംഗം മാനനീയ ആര്. ഹരിക്കും വിനയപൂര്‍വം പ്രണാമമര്‍പ്പിക്കുന്നു.