KurukshethraKurukshethra

Let Us Read And Grow...!

ലേഖനങ്ങൾ


 • സംഘപഥത്തിലൂടെ_ലേഖന സമാഹാരം

  സംഘപഥത്തിലൂടെ_ലേഖന സമാഹാരം

  Publisher: Janmabhumi Books Model:Janmaboomi Availability: In Stock
  0

  ഒരു പ്രത്യയശാസ്ത്രത്തിൽ പ്രേരിതരായവർ തികച്ചും പ്രതികൂലമായ സാഹചര്യത്തിൽ വിവിധ ഭാഗങ്ങളിൽ ജീവിച്ചു പോന്നവരുമായി ഇടപഴകി, അവരുടെ സംഭാവനകളും പ്രസ്ഥാനം കെട്ടിപ്പടുക്കുവാൻ അവർ ചെയ്തിട്ടുള്ള ത്യാഗങ്ങളും കോർത്തിണക്കുന്ന വേറിട്ട പംക്തിയാണിത്. ജന്മഭൂമിയിലൂടെ പി. നാരായൺജി ആഴ്ച്ച തോറും എഴുതുന്ന സംഘപഥത്തിലൂടെ.... വിവരങ്ങളും സംഭവങ്ങളും കോർത്ത് തുടർച്ചയായി എഴുതുന്ന ഈ വാര പംക്തി അത്യപൂർവമാണ്. ഒരു കാലഘട്ടത്തിൻറെ ചരിത്രം പറയുന്ന സത്യരേഖകളാണ് നാരായൺജിയുടെ

  ലേഖന സമാഹാരം.


 • ഇസ്രായേൽ അതിജീവനത്തിന്‍റെ അഗ്നിനാളങ്ങൾ

  ഇസ്രായേൽ അതിജീവനത്തിന്‍റെ അഗ്നിനാളങ്ങൾ

  Publisher: Kurukshethra Prakasan Model:k490 Availability: In Stock
  0

  ഇസ്രായേൽ അതിജീവനത്തിന്‍റെ അഗ്നിനാളങ്ങൾ

  ആത്മാഭിമാനവും നിശ്ചയദാർഢ്യവും ജന്മനാടിനോടുള്ള അചഞ്ചലമായ ഭക്തിവിശ്വാസങ്ങളും കൊണ്ട് ഒരു ജനത, മാനവ ചരിത്രത്തിൽ മറ്റാർക്കുംഅവകാശപ്പെടാനാവാത്ത വിജയഗാഥകൾ രചിച്ചതിന്‍റെ സൂക്ഷ്‌മാവതരണം.


  കൊടിയ പീഡനങ്ങളും യാതനകളുടെയും തീവ്രവേദനകളിൽ നിന്നും കർമകാണ്ഡങ്ങളുടെ വിശാലതയിലേക്കു സഞ്ചരിച്ച തീഷ്ണ യാഥാർഥ്യങ്ങളുടെ തുറന്നെഴുത്ത്. ലോകജനതക്കാകമാനം പ്രേരണാദായകമായ ജൂതവംശത്തിന്‍റെ സംഭവബഹുലമായ ജീവിത സമരം.

 • നേർരേഖകൾ

  നേർരേഖകൾ

  Publisher: Kurukshethra Prakasan Model:K455 Availability: In Stock
  0

  നിലനിന്നതും നിലനിർത്തേണ്ടതുമായ പാരിസ്ഥിതികവും സാമൂഹികവുമായ ജീവിതമൂല്യങ്ങളെ പഠനനിരീക്ഷണം ചെയ്യുന്ന  ഇരുപത്തിയഞ്ചു ലേഖനങ്ങൾ. പ്രാധിപർക്കുള്ള കത്തുകളായും ചരിത്രസ്മൃതികളായും കേരളത്തിലെ വർത്തമാനകാല ജീവിതത്തിൽ അനുഭവപ്പെടുന്ന യാതനകളുടെയും സംഘർഷങ്ങളുടെയും സത്യസന്ധമായ ആവിഷ്കാരം.

 • ദളിതരുടെ ജീവിതം ഒരവലോകനം

  ദളിതരുടെ ജീവിതം ഒരവലോകനം

  Publisher: Kurukshethra Prakasan Model:K152 Availability: In Stock
  0

  വർഗ വർണ വിവേചനങ്ങൾ ലോകത്തോരോയിടങ്ങളിൽ ഓരോരൂപത്തിൽ നിലനിൽക്കുന്നു ഭൂമിയുടെ ഉടയോരെപോലും അയിത്തം കൽപിച്ചു മാറ്റി നിറുത്താൻ വരേണ്യരെന്ന് അഭിമാനിച്ച വർഗം തയ്യാറായി.കേരളത്തിൽ നിലവിലുള്ള സമസ്ത പിന്നോക്ക വിഭാഗങ്ങളുടെയും ഒരേകദേശ ചിത്രം കെ ആർ ലിജി ഈ പുസ്തകത്തിലൂടെ വരച്ചിട്ടിരിക്കുന്നു.

 • കേസരി മുദ്രകൾ

  കേസരി മുദ്രകൾ

  Publisher: Kurukshethra Prakasan Model:k651 Availability: In Stock
  0

  കേസരി പത്രാധിപരായിരുന്ന കാലത്ത് എം.എ. സാർ എഴുതിയ ദിശാ ദർശകങ്ങളായ മുഖപ്രസംഗങ്ങളുടെ സമാഹാരമാണ് കേസരി മുദ്രകൾ എന്ന ഈ ഗ്രന്ഥം

 • കേരള ദർശനം

  കേരള ദർശനം

  Publisher: Kurukshethra Prakasan Model:k652 Availability: In Stock
  0

  രാഷ്ട്രോപാസകനും അതുല്യ സംഘാടകനും കർമയോഗിയുമായ എം.എ സാർ പല കാലങ്ങളിലായി എഴുതിയ ആലോചനാമൃതങ്ങളായ ഒരു പിടി ലേഖനങ്ങളുടെ സമ്പുടമാണ് ഈ വിശിഷ്ട ഗ്രന്ഥം.

 • ഗോകുലദർശനം

  ഗോകുലദർശനം

  Publisher: Kurukshethra Prakasan Model:k653 Availability: In Stock
  0

  ബാലഗോകുലത്തെ മനസ്സിലാക്കാനാഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്ന ഗ്രന്ഥം.

 • മുഖം അഭിമുഖം

  മുഖം അഭിമുഖം

  Publisher: Kurukshethra Prakasan Model:k646 Availability: In Stock
  0

  മറ്റാര്‍ക്കും അതിസാധാരണമായി അടുത്തുകിട്ടാത്ത വ്യക്തികളെ, അല്ലെങ്കില്‍ സാധിക്കുമായിരുന്നിട്ടും മറ്റുപലരും ഒഴിവാക്കിയവരെ കണ്ടെത്തി, അവരുടെ ഉള്ളറിഞ്ഞ് വായനക്കാര്‍ക്കായി അവതരിപ്പിക്കുകയാണ് ഈ ഗ്രന്ഥത്തില്‍. അഭിമുഖങ്ങളാണ് അധികവും. അവരെക്കുറിച്ചും അവര്‍ക്ക് പറയാനുള്ളതുമാണ് വിവരിക്കുന്നത്. ഉള്ളടക്കംകൊണ്ട@ും അവതരണ രീതികൊണ്ട@ും തികച്ചും വ്യത്യസ്തമായ പുസ്തകം. ആവര്‍ത്തിച്ചു വായിക്കാന്‍ പ്രേരിപ്പിക്കുന്ന, വസ്തുതകളുടെ ആധികാരികതയുറപ്പിക്കാന്‍ സഹായകമായ പുസ്തകം.

 • അഷ്ടദളം

  അഷ്ടദളം

  Publisher: Kurukshethra Prakasan Model:K470 Availability: In Stock
  0

  ആത്മവിശുദ്ധിയും കലാചാരുതയും ഭക്തിഭാവത്തിന്റെയും വറ്റാത്ത നീരുറവകളാണ് ക്ഷേതാങ്കണങ്ങൾ, നമ്മുടെ നാടിന്റെ സാംസ്കാരികബിംബങ്ങൾ രൂപപ്പെട്ടത് ക്ഷേത്രങ്ങളിലെ നൃത്തം, ന്യത്യം, വാദ്യം തുടങ്ങിയ സുകുമാരകലകളിലൂടെയാണ് .

  ആചാരപ്രദാനമായ ആണ്ടുത്സവങ്ങളുടെയും അനുഷ്‌ഠാഞങ്ങളീലൂടെയുമുള്ള തീർഥാടനവും കലാപാരമ്പര്യത്തിൽ അഭിമാനവും നമുക്ക് കെമോശം വരുന്ന സാംസ്കാരിക ജീവിതത്തെക്കുറിച്ചുമുള്ള ഒരു കലോപാസകന്റെ ആശങ്കകളും വെളിവാക്കുന്ന ഗ്രന്ഥം.

  കേരളീയ അനുഷ്ഠാന കലകളെയും കലാദർശനത്തെയും പഠനവിധേയമാക്കുന്ന 3 ലേഖനങ്ങൾ