KurukshethraKurukshethra

Let Us Read And Grow...!

ലേഖനങ്ങൾ


 • നേർരേഖകൾ

  നേർരേഖകൾ

  Publisher: Kurukshethra Prakasan Model:K455 Availability: In Stock
  0

  നിലനിന്നതും നിലനിർത്തേണ്ടതുമായ പാരിസ്ഥിതികവും സാമൂഹികവുമായ ജീവിതമൂല്യങ്ങളെ പഠനനിരീക്ഷണം ചെയ്യുന്ന  ഇരുപത്തിയഞ്ചു ലേഖനങ്ങൾ. പ്രാധിപർക്കുള്ള കത്തുകളായും ചരിത്രസ്മൃതികളായും കേരളത്തിലെ വർത്തമാനകാല ജീവിതത്തിൽ അനുഭവപ്പെടുന്ന യാതനകളുടെയും സംഘർഷങ്ങളുടെയും സത്യസന്ധമായ ആവിഷ്കാരം.

 • ഗാന്ധിവധം അവഗണിക്കപ്പെട്ട നാൾവഴികൾ

  ഗാന്ധിവധം അവഗണിക്കപ്പെട്ട നാൾവഴികൾ

  Publisher: Kurukshethra Prakasan Model:K457 Availability: In Stock
  0

  സത്യാന്വേഷണത്തിന്റെ അവസാനവാക്കായ അവധൂതന്റെ നെഞ്ചിലൂടെ പാഞ്ഞു വെടിയുണ്ടകൾ ഇന്നും നമ്മെ അസ്വസ്ഥരാക്കുമ്പോൾ, ആ മഹാപാപത്തിന്റെ കാണാപ്പുറങ്ങളിലേക്കൊരു ബൗദ്ധികസഞ്ചാരം.

  ഭാരതചരിത്രത്തിലെ തമസ്കരിക്കപ്പെട്ട സംഭവങ്ങളിലേക്കും, ആത്മസംഘർഷങ്ങളിലേക്കും, അധികാരരാഷ്ട്രീയത്തിന്റെ പിന്നാമ്പുറക്കാഴ്ചകളി ലേക്കുമുള്ള സമഗ്രാന്വേഷണം.

  അസത്യവചനങ്ങളുടെ ഘോഷയാത്രകളിൽ അകപ്പെട്ടുപോയവരെ ഞെട്ടിക്കുകയും ചിന്തിക്ഷിക്കുകയും ചെയ്യുന്ന വിവരശേഖരണത്തിന്റെ

  സമകാലികമുഖം.


 • കേരളത്തിലെ ഗോത്രവർഗ വിഭാഗങ്ങൾ

  കേരളത്തിലെ ഗോത്രവർഗ വിഭാഗങ്ങൾ

  Publisher: Kurukshethra Prakasan Model:K386 Availability: In Stock
  0

  പരിമിതമായ ജീവിതസാഹചര്യങ്ങളെ അവസരമാക്കിയും പൈതൃകമായി ലഭിച്ച സംസ്കൃതിക്ക്‌ ഒട്ടും ലോഭം വരുത്താതെയും മണ്ണിനോടും പ്രകൃതിയോടും സഹജീവികളോടും ഒരുമിച്ച് ജീവിച്ചും മാതൃകയാകുന്ന ഗോത്രവർഗജനതയോടുള്ള കടപ്പാടാണ് ഈ കൃതി. ഗോത്രവർഗജനതയുമായി നേരിട്ട് ഇടപഴകി സംവദിച്ചു ആ വിഭാഗത്തിൻറെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന മനുഷ്യസ്നേഹിയാൽ തയ്യാറാക്കപ്പെട്ട ഈ പുസ്തകം പൊതുസമൂഹത്തിന് മുന്നിൽ വർത്തമാനകാല യഥാർത്ഥ്യങ്ങളും സ്ഥിതിവിവരകണക്കുകളും അവതരിപ്പിക്കുന്നു.

 • ദളിതരുടെ ജീവിതം ഒരവലോകനം

  ദളിതരുടെ ജീവിതം ഒരവലോകനം

  Publisher: Kurukshethra Prakasan Model:K152 Availability: In Stock
  0

  വർഗ വർണ വിവേചനങ്ങൾ ലോകത്തോരോയിടങ്ങളിൽ ഓരോരൂപത്തിൽ നിലനിൽക്കുന്നു ഭൂമിയുടെ ഉടയോരെപോലും അയിത്തം കൽപിച്ചു മാറ്റി നിറുത്താൻ വരേണ്യരെന്ന് അഭിമാനിച്ച വർഗം തയ്യാറായി.കേരളത്തിൽ നിലവിലുള്ള സമസ്ത പിന്നോക്ക വിഭാഗങ്ങളുടെയും ഒരേകദേശ ചിത്രം കെ ആർ ലിജി ഈ പുസ്തകത്തിലൂടെ വരച്ചിട്ടിരിക്കുന്നു.

 • സുഭാഷിത തരംഗിണി

  സുഭാഷിത തരംഗിണി

  Publisher: Kurukshethra Prakasan Model:K475 Availability: In Stock
  0

  അചഞ്ചലമായ ധർമബോധമാണ് സുഭാഷിതങ്ങളുടെ അന്ത:സത്ത. പ്രതികൂലാവസ്ഥയിലും ധാർമിക മൂല്യങ്ങളെ കൈവിടാതെ ജീവിതവിജയം നേടിയവരുടെ മഹദ്ചരിതമാണ് നാം കർമപാഠമാക്കേണ്ടത്.

   തിന്മയ്ക്ക് കാരണമായ കാമക്രോധാദികൾ വെടിഞ്ഞ് നന്മയുടെ പ്രതീകമായ സത്യധർമാദിഭാവങ്ങളെ ഉൾക്കൊണ്ട് ജീവിതം സഫലമാക്കുവാനുതകുന്ന അൻപത് ആകാശവാണി സുഭാഷിതകൾ.


 • അഷ്ടദളം

  അഷ്ടദളം

  Publisher: Kurukshethra Prakasan Model:K470 Availability: In Stock
  0

  ആത്മവിശുദ്ധിയും കലാചാരുതയും ഭക്തിഭാവത്തിന്റെയും വറ്റാത്ത നീരുറവകളാണ് ക്ഷേതാങ്കണങ്ങൾ, നമ്മുടെ നാടിന്റെ സാംസ്കാരികബിംബങ്ങൾ രൂപപ്പെട്ടത് ക്ഷേത്രങ്ങളിലെ നൃത്തം, ന്യത്യം, വാദ്യം തുടങ്ങിയ സുകുമാരകലകളിലൂടെയാണ് .

  ആചാരപ്രദാനമായ ആണ്ടുത്സവങ്ങളുടെയും അനുഷ്‌ഠാഞങ്ങളീലൂടെയുമുള്ള തീർഥാടനവും കലാപാരമ്പര്യത്തിൽ അഭിമാനവും നമുക്ക് കെമോശം വരുന്ന സാംസ്കാരിക ജീവിതത്തെക്കുറിച്ചുമുള്ള ഒരു കലോപാസകന്റെ ആശങ്കകളും വെളിവാക്കുന്ന ഗ്രന്ഥം.

  കേരളീയ അനുഷ്ഠാന കലകളെയും കലാദർശനത്തെയും പഠനവിധേയമാക്കുന്ന 3 ലേഖനങ്ങൾ 

 • തിരുക്കുറളും മലയാള ഭാഷയും

  തിരുക്കുറളും മലയാള ഭാഷയും

  Publisher: Kurukshethra Prakasan Model:K462 Availability: In Stock
  0

  പദപ്രയോഗങ്ങളിലും, വാക്യഘടനകളിലും തമിഴ്വേദമായ തിരുക്കുറൾ മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകളുടെ സമഗ്രാന്വേക്ഷണം. ഭാഷാഗവേഷകർക്കും വിദ്യാർത്ഥികൾക്കും തമിഴ്ഭാഷയും മലയാളവും തമ്മിലുളള അഭേദ്യബന്ധം വ്യക്തമാക്കുന്ന താരതമ്യ പഠനം.

 • ദൈവത്തിൻറെ ദേശാടനം

  ദൈവത്തിൻറെ ദേശാടനം

  Publisher: Kurukshethra Prakasan Model:K482 Availability: In Stock
  0

  അഖണ്ഡഭാരത രൂപീകരണത്തിന് പുരാണോതിഹാസങ്ങൾ വഹിച്ച സുപ്രധാന ദൗത്യത്തിൻറെ സമഗ്ര വിശകലനം. ദേശീയോദ്ഗ്രന്ഥത്തിന് ഋഷികൾ കല്പിച്ച വമ്പിച്ച പ്രാധന്യം വ്യക്തമാക്കി ഇതിഹാസ തീർത്ഥാടകരുടെ യാത്ര പഥങ്ങളിലേക്കുള്ള ആധുനിക മനുഷ്യൻറെ സഞ്ചാരം. സത്യ-കൃത്യ-ദ്വാപര യുഗങ്ങളെ മുൻനിർത്തിയെഴുതപ്പെട്ട മലയാളത്തിലെ പ്രഥമഗ്രന്ഥo.

 • മരണത്തിനപ്പുറം

  മരണത്തിനപ്പുറം

  Publisher: Kurukshethra Prakasan Model:K478 Availability: In Stock
  0

  ആത്മാവിനെ അനശ്വരതയിലേക്ക് ആനയിക്കുന്ന പ്രതിഭാസമാണ് മരണം. ജനനം മുതൽ മരണം വരെ ജീവാത്മാവ് എന്തുചെയ്യുന്നു എന്ന് നമുക്കറിയാം. എന്നാൽ മരണശേഷമോ?

  മരണത്തിന് ശേഷം സംഭവിക്കുന്നതെന്ത് എന്ന ചോദ്യത്തിന് ഭാരതീയവേദാന്തം നൽകുന്ന ഉത്തരമാണ് 'മരണത്തിനപ്പുറം'