KurukshethraKurukshethra

Let Us Read And Grow...!

അനുഷ്ടന പുസ്തകങ്ങൾ


 • സൗന്ദര്യലഹരി മൂലം

  സൗന്ദര്യലഹരി മൂലം

  Publisher: Kurukshethra Prakasan Model:k24 Availability: In Stock
  0

  സൗന്ദര്യലഹരി ശ്രീമദ് ശന്നരാചാര്യസ്വാമികളാണ്‍ എഴുതെ?ന്തതും, ഒരു ഉസ്ഥമസ്തോത്രസ്ഥിനു വേ?തായ ആറു ലക്ഷണത്മٷ; അതായത് നമസ്കാരം, ആശി ്, സി=ാഗ്ലോٻി, പരാക്രമം, വിഭൂതി, പ്രായ്യഥന എ?ിവ സയ്യവോണ്‍ത്ഥയ്യഷേണവയ്യസ്ഥിത്ഥു?തുമായ സ്തോത്രരത്നമത്രെ. ഇതിെٶ രചനയെ?ٽി പല പ്രകാരസ്ഥിലുڌ ഐതിഹ്യത്മٷ ഉ?്. അതിണ്‍ ഒ?് ഇതാണ്. ശന്നരാചാര്യസ്വാമികളുടെ പിതാവ് ശ്രീപരമേശ്വരീഭٻനായിരു?ു. അദ്ദേഹം അടുസ്ഥുڌ ദേവീക്ഷേത്രസ്ഥിണ്‍ പാണ്‍നിവേദ്യം നടസ്ഥുകയും, പൂജാദികٷ കഴിڍാണ്‍ നിവേദ്യ പ്രസാദമായ പാണ്‍ കുന്തിയായ ശന്നരന് നണ്‍കുകയും പതിവായിരു?ു. കുന്തിയുടെ ധാരണ പരാശٻി പാണ്‍ കുടിണ്ണിന്ത് ശിഷ്ടമുڌതാണ് താ= കുടിത്ഥു?ത് എ?ായിരു?ു.

 • തിരുവോണ സങ്കല്പം

  തിരുവോണ സങ്കല്പം

  Publisher: Kurukshethra Prakasan Model:K417 Availability: In Stock
  0

  തിരുവോണമഹോത്സവത്തിന്ടെ സൗന്ദര്യാത്മകതത്വത്തെ ആർഷഗ്രന്ഥങ്ങളുടെ പ്രേമനികതയോടുകൂടി വിശദീകരിക്കുന്ന വൈദികവാങ്മയം. മഹാബലിയുടെ രൂപം തികച്ചും പരിഹാസ്യമായിട്ടാണ് പ്രെചരിക്കുന്നത് മഹാബലിത്തമ്പുരാന്റെ ത്യാഗസമ്പന്നമായ മാഹിത്ചരിത്രം പുതുതലമുറയിലേക് എത്തിക്കുവാനുള്ള പുരാവൃത്ത ആഹ്വനമാണ് തിരുവോണ സങ്കല്‌പം

 • ആചാരാനുഷ്ഠാനങ്ങള് എന്ത് എന്തിന്

  ആചാരാനുഷ്ഠാനങ്ങള് എന്ത് എന്തിന്

  Publisher: Kurukshethra Prakasan Model:K45 Availability: In Stock
  0

  കേരളത്തില്‍ ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടും അല്ലാതെയും ധാരാളം ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലവിലുണ്ട്. പലതും മണ്‍മറഞ്ഞുപോയി. ചിലത് അനാചാരങ്ങളുമായിത്തീര്‍ന്നു. എങ്കിലും അവയ്ക്കുള്ള സ്വാധീനം ഇന്നും ജനങ്ങള്‍ക്കിടയില്‍ തള്ളിക്കളയാനാവാത്തവിധം വേരൂന്നിനില്‍ക്കുന്നു. പ്രശ്നോത്തരിക്ക് അവലംബം അത്തരം ആചാരാനുഷ്ഠാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്തവയാണ്. ഗഹനമായ വിഷയമാകയാല്‍ ചുരുക്കി പ്രശ്നോത്തരീരൂപത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. പല വിഷയങ്ങളെക്കുറിച്ചും ഇതിലൂടെ ബോധവല്‍ക്കരിക്കാനുള്ള ശ്രമം നടത്തിയിരിക്കുന്നു. തിരക്കുപിടിച്ച ആധുനിക മനുഷ്യന് മനസ്സില്‍ തങ്ങി നില്‍ക്കുന്ന ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും എളുപ്പത്തില്‍ ഉത്തരം കണ്ടെത്താനും അറിവുപകരാനും പ്രശ്നോത്തരി സഹായകരമാണ്, വിഷയത്തിലേക്ക് ആഴ്ന്നിറങ്ങി പഠിക്കാന്‍ സമയമില്ലാത്തവര്‍ക്ക് ഈ പുസ്തകം അല്‍പമെങ്കിലും ഉപകരിക്കുമെന്ന് വിശ്വസിക്കട്ടെ!

 • പഞ്ചതന്ത്രം

  പഞ്ചതന്ത്രം

  Publisher: Kurukshethra Prakasan Model:K159 Availability: In Stock
  0

  മലയാളികള്‍ക്ക് ഏറെ സുപരിചിതമാണ് പഞ്ചതന്ത്രകഥകള്‍. അതാകട്ടെ ബാലസാഹിത്യവിഭാഗത്തിലാണുതാനും. കഥകള്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് എന്നാണ് പൊതുമതം. വിഷ്ണുശര്‍മന്‍ പറഞ്ഞ കഥകള്‍ മനുഷ്യരുടെയും പക്ഷിമൃഗാദികളുടെതുമാണ്. കൗതുകത്തോടെയും ആകാംഷയോടെയും കുട്ടികള്‍ വായിക്കുന്ന പഞ്ചതന്ത്രം കൗമാരക്കാരെയും യുവാക്കളെയും ഇരുത്തി ചിന്തിപ്പിക്കാന്‍ പര്യാപ്തമാണ്. യുവത്വത്തിന്‍റെ പടിവാതില്‍ക്കലേക്ക് നടന്നടുക്കുമ്പോഴും ലക്ഷ്യബോധം കയ്യെത്താദൂരത്തായ രാജകുമാരന്മാര്‍ക്ക് വേണ്ടിയായിരുന്നു അതിലെ കഥകള്‍. അത്തരം രാജകുമാരന്മാര്‍ എക്കാലത്തിന്‍റേയും പ്രതീകങ്ങളാണ്. വേണ്ട ദിശാബോധം സിദ്ധിക്കാത്ത അസ്വസ്ഥയുവത്വത്തിന് ഒരത്താണി യായിത്തീരാന്‍ പണ്ഡിതാഗ്രേസരനായ വിഷ്ണുശര്‍മന്‍റെ കൊച്ചു കൊച്ചു കഥകള്‍ക്കാകും.

  പതിവു പരിഭാഷകളില്‍ നിന്ന് വ്യത്യസ്തമായി സംസ്കൃത ശ്ലോകങ്ങള്‍ ചേര്‍ത്തും കഥാരൂപത്തില്‍ അര്‍ഥം നല്‍കിയുമാണ് അധ്യയനകലയുടെ മര്‍മം തൊട്ടറിഞ്ഞ ശ്രീ. കൈതപ്രം വാസുദേവന്‍ നമ്പൂതിരി ഈ ദൗത്യം നിര്‍വഹിച്ചിരിക്കുന്നത്. ആശയ ത്തിന്‍റെ ഗാംഭീര്യം ചോരാതെ വിവര്‍ത്തനത്തിന്‍റെ ചാരുതയും കഥയുടെ രസചരടും കോര്‍ത്തിണക്കി ഒരുത്തമ ഗ്രന്ഥം കൈരളിയ്ക്ക് സമര്‍പ്പിച്ച കൈതപ്രം വാസുദേവന്‍ നമ്പൂതിരിയ്ക്കും പ്രൗഡഗംഭീരമായ അവതാരിക എഴുതി അനുഗ്രഹിച്ച സര്‍വാദരണീ യനായ പ്രഫ. തുറവൂര്‍ വിശ്വംഭരന്‍ അവര്‍കള്‍ക്കും വാക്കുകള്‍ക്ക തീതമായ നന്ദി. സഹൃദയസമക്ഷം ഈ മഹദ്ഗ്രന്ഥം സമര്‍പ്പി ക്കുന്നു.

 • രാമായണം ഇരുപത്തിനാല് വൃത്തം

  രാമായണം ഇരുപത്തിനാല് വൃത്തം

  Publisher: Kurukshethra Prakasan Model:K360 Availability: In Stock
  0

  മധ്യകാലഘട്ടത്തിൽ മലയാളത്തിൽ പ്രചാരത്തിൽവന്ന 'വൃത്തങ്ങൾ' എന്ന സാഹിത്യ പ്രസ്ഥാനത്തിലെ ശ്രദ്ധേയ കൃതി . തുഞ്ചത്ത് എഴുത്തച്ഛൻ്റെതെന്ന് വിശ്വസിക്കപ്പെടുന്ന രാമായണം ഇരുപത്തിനാല് വൃത്തത്തിൻ്റെ സംശോധനവും ഗദ്യവിവരണവും പ്രാചീന പദ്യരചനാ സങ്കേതങ്ങളെ കുറിച്ചുള്ള പഠനവും ഉൾചേർത്ത മലയാള ഭാഷാചരിത്രത്തിലെ പ്രഥമ ഗ്രൻഥം.

 • ശ്രീ ശിവമഹാപുരാണം

  ശ്രീ ശിവമഹാപുരാണം

  Publisher: Kurukshethra Prakasan Model:K6 Availability: In Stock
  0

  ഭഗവാന് ശ്രീപരമേശ്വരന്തന്നെയാണ് സമ്പൂര്ണവിദ്യയുടെയും ഉറവിടംഭോഗമോക്ഷപ്രദങ്ങളായ സകലതും അദ്ദേഹത്തില്നിന്നുദ്ഭവിച്ചിട്ടുള്ളതാണെന്ന് ശ്രുതികള് അനുശാസിക്കുന്നുനാലു വേദങ്ങളുംആറു വേദാംഗങ്ങളുംമീമാംസ

  വിസ്തൃതമായ ന്യായശാസ്ത്രംപുരാണംധര്മശാസ്ത്രം ഇങ്ങനെ പതിനാലുംഇവയോടൊപ്പം ആയുര്വേദംധനുര്വേദംഗന്ധര്വവേദംഅര്ഥശാസ്ത്രം ഇങ്ങനെ നാലും കൂടി പതിനെട്ടു വിദ്യകളാണുള്ളത്.  

  ഇതിന്റെ മാര്ഗം ഒന്ന് മറ്റൊന്നില്നിന്നും വിഭിന്നമാണ്ഭഗവാന് കൃഷ്ണദ്വൈപായനവേദവ്യാസന് സാധാരണ ജനങ്ങള്ക്ക്ഗഹനമായ വേദാര്ഥങ്ങളെ സുഗ്രഹമാക്കുന്നതിനായി പതിനെട്ടു പുരാണങ്ങളും രചിച്ചുഅതില് നാലാമത്തേതായ 

  ശ്രീ ശിവമഹാപുരാണത്തില് ഭഗവാന് ശിവന്റെ അദ്ഭുതലീലകള് വിവരിക്കുന്നുസാക്ഷാല് പരമേശ്വരപ്രോക്തമായ  മഹാഗ്രന്ഥത്തിന്റെ ശ്ലോകസംഖ്യ ഒരുലക്ഷമെന്ന് കണക്കാക്കിയിരിക്കുന്നുഎന്നാല് വ്യാസദേവന് ഇത് 

  ഇരുപത്തിനാലായിരം ശ്ലോകങ്ങളിലായി സംഗ്രഹിച്ചുഇതില് ഏഴു സംഹിതകളാണ് ഉള്ളത്ഒന്നാമത്തേതായ വിദ്യേശ്വരസംഹിതയില് രണ്ടായിരവുംരണ്ടാമത്തേതായ രുദ്രസംഹിതയില് പതിനായിരത്തിയഞ്ഞൂറും

  മൂന്നാമത്തേതായ ശതരുദ്രസംഹിതയില് രണ്ടായിരത്തി ഒരുനൂറ്റിഎണ്പതുംനാലാമത്തേതായ കോടിരുദ്രസംഹിതയില് രണ്ടായിരത്തിയിരുനൂറ്റി നാല്പതുംഅഞ്ചാമത്തേതായ ഉമാസംഹിതയില് ആയിരത്തിയെണ്ണൂറ്റി നാല്പതും

  ആറാമത്തേതായ കൈലാസസംഹിതയില് ആയിരത്തി ഇരുനൂറ്റി നാല്പതുംഏഴാമത്തേതായ വായവീയസംഹിതയില് നാലായിരവും എന്ന ക്രമത്തിലാണ് ഇതിലെ ശ്ലോകസംഖ്യഇതിലൂടെ ഭഗവാന്റെ അത്ഭുതലീലകള് പ്രതിപാദിക്കുന്നു

  മനുഷ്യര്ക്ക് ഭീതിദമായ മരണഭയത്തെയും തദ്വാരാ സംസാരബന്ധത്തെയും ഒഴിവാക്കാന് എന്തനുഷ്ഠിച്ചാല് സാധിക്കുമെന്ന് ശ്രീ ശിവമഹാപുരാണം സോദാഹരണം വെളിപ്പെടുത്തിത്തരുന്നു

 • മഹാഭാരതം സംഗ്രഹീത പുനരാഖ്യാനം

  മഹാഭാരതം സംഗ്രഹീത പുനരാഖ്യാനം

  Publisher: Kurukshethra Prakasan Model:K450 Availability: In Stock
  0

  ആത്മീയശക്തിയുടെ അക്ഷയഖനിയാണ് മഹാഭാരതം. കഥാപാത്രങ്ങളുടെയും കഥാഖാനങ്ങളുടെയും  തത്‍വോപദേശത്തിന്റെയും  ലക്‌ഷ്യം , വിവിധ സാഹചര്യത്തിൽ  മനുഷ്യർ നേരിടുന്ന ധർമസങ്കടങ്ങളുടെ പരീക്ഷയും പരിഹാരവുമാണ്.

  മഹാഭാരതത്തിന്റെ അത്യന്തം സങ്കീർണമായ കഥാപല്ലവത്തിനിടയിൽ കലാപരവും യുക്തിപരവുമായ ഏകത്വമേകുന്നത് ഇതിലെ ധർമാന്വേഷണവിഗ്രതയാണ്.

  പ്രസനവും ലളിതവുമായ ശൈലിയിൽ എഴുതപ്പെട്ട മഹാഭാരതഇതിഹാസത്തിന്റെ സംഗ്രഹീത പുനരാഖ്യാനം.
    

 • ഹോമമന്ത്രം_ ശ്രീനാരായണഗുരു

  ഹോമമന്ത്രം_ ശ്രീനാരായണഗുരു

  Publisher: Kurukshethra Prakasan Model:K465 Availability: In Stock
  0

  ഭാരതീയ ആധ്യാത്മികപരമ്പരയിലെ മഹാചാര്യനായ ശ്രീനാരായണഗുരുദേവൻറെ വേദമന്ത്രസദൃശ്യമായൊരു കൃതിയാണ് ഹോമമന്ത്രം.

  ലളിതമായി യജ്ഞo  അനുഷ്ഠിക്കുന്നതിനുവേണ്ടി രചിക്കപ്പെട്ട ഹോമമന്ത്രം, വേദകാലത്തിനുശേഷം ഭാവഗരിമയോടെ ദേവഭാഷയിലെഴുതപെട്ട ഗുരുദേവപ്രസാദമാണ്. യജ്ഞത്തിന് സാമൂഹികമായ മനംനൽകിയ ഹോമമന്ത്രത്തിൻറെ അനുഗൃഹീതവ്യാഖ്യാനം.

 • ഭാഗവതകഥാ രത്നങ്ങൾ

  ഭാഗവതകഥാ രത്നങ്ങൾ

  Publisher: Kurukshethra Prakasan Model:K491 Availability: In Stock
  0

  ഒന്നിനോടും ഉപമിക്കാൻ കഴിയാത്ത സർവോത്കൃഷ്ടമായ ജ്ഞാന ദീപമാണ് ഭാഗവതം. ബ്രഹ്മതത്വത്തിൻറെ അനുഭവസ്വരൂപേണയുള്ള ജ്ഞാനവും ആ ഞാനപ്രാപ്തിക്കുള്ള അനുഷ്‌ഠാങ്ങളുമാണ് ഭഗവതത്തിന്റെ മുഖ്യ സവിഷേശേഷത.

  ഭാഗവതം ശ്രദ്ധയോടെ കേൾക്കുകയും പഠിക്കുകയും തത്ത്വവിചാരത്തിലേർപ്പെടുകയും ചെയുന്ന ഏതൊരാൾക്കും ഭക്തിപ്രഭാവത്താൽ സകല കർമവാസനകളും നശിച്ച് മുക്തി ലഭിക്കുമെന്ന് ഭാഗവതം സൽക്കഥകളിലൂടെ വ്യക്തമാക്കുന്നു.

  അതീവ ഹൃദ്യമായ സപ്താഹ വേദികളിൽ അവതരിപ്പിക്കപ്പെട്ട ഭാഗവത പാരായണരത്‌നം വെണ്മണി വിഷ്ണുനമ്പൂതിരിപ്പാടിന്റെ പ്രഭാഷണങ്ങളുടെ ലിഖിതരൂപം.

 • 1 2