KurukshethraKurukshethra

Let Us Read And Grow...!

ഉപനിഷത്തുകൾ /ദർശനങ്ങൾ


 • സുദാമാചരിതം (കുചേലചരിതം)

  സുദാമാചരിതം (കുചേലചരിതം)

  Publisher: Kurukshethra Prakasan Model:K472 Availability: In Stock
  0

  മഹാകാവ്യ ലക്ഷണങ്ങൾ ഒന്നുചേർന്ന കൃതിയാണ് ഹിന്ദി ഭാഷയിലെഴുതപ്പെട്ട സുദാമാചരിതം (കുചേലചരിതം) ശുദ്ധ നാടൻ പ്രയോഗങ്ങളോടു കൂടിയ, ഭാഷാമാധുര്യം തുളുമ്പിനിൽക്കുന്ന കാവ്യം ഭാരതീയ ഭാഷകളിൽ തന്നെ അപൂർവമെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ്.

  ഭഗവാനും ഭക്തനും തമ്മിലുള്ള   അഭേദ്യബന്ധം വിശദീകരിക്കുന്ന സുദാമാചരിതത്തിന്റെ പ്രഥമ മലയാളപരിഭാഷ .

 • ഭവിഷ്യപുരാണ കഥകൾ

  ഭവിഷ്യപുരാണ കഥകൾ

  Publisher: Kurukshethra Prakasan Model:K459 Availability: In Stock
  0

  ചരിത്രത്തിൻറെയും സമൂഹ്യജീവിതത്തിന്റെയും ആദ്യകാലരേഖകളാണ് പുരാണങ്ങൾ. മാനവലോകത്തിന് മുതൽകൂട്ടായിശോഭിക്കുന്ന പുരാണങ്ങളിൽ ഒൻപതാമത്തെതായ- ഭവിഷ്യപുരാണത്തിലെ ശ്രദ്ധേയമായ ഇരുപത്തിനാല് കഥകളുടെ മലയാളത്തിലെ ആദ്യത്തെ പുനരാവിഷ്ക്കാരം. അഭിജാതസൗദര്യം ഇഴനെയ്യുന്ന ഭാവാത്മക കഥാതരംഗിണി.

 • ആദിശങ്കരാചാര്യർ - വേദഭാരതിയുടെ കർമചരിതം

  ആദിശങ്കരാചാര്യർ - വേദഭാരതിയുടെ കർമചരിതം

  Publisher: Kurukshethra Prakasan Model:K476 Availability: In Stock
  0

  ഭാരതദേശം മുഴുവൻ പരന്നൊഴുകിയ ജ്ഞാനഗംഗയായിരുന്നു ശ്രീശങ്കരഭഗവദ്പാദർ. അനേകാഭിപ്രായങ്ങളോടെ വിഘടിച്ചുനിന്നിരുന്ന പല സമ്പ്രദായങ്ങളെ ആചാര്യർ സമദൃഷ്ട്ടിയാൽ സമന്വയിപ്പിച്ചു. ചാതുർധാമതീർത്ഥയാത്രകൾക്ക് ശക്തി പകർന്നു. കന്യാകുമാരിയിൽനിന്ന് വടക്കോട്ടും ഹിമവനിൽനിന്ന് തെക്കോട്ടുമുള്ള ദിവ്യഭാരതം ആചാര്യപാദരാൽ കോർത്തിണക്കപെട്ട വേദഭാരതിയായിത്തീർന്നു .

 • ശ്രീമഹാഭാഗവതം_ തുഞ്ചത്തെഴുത്തച്ഛൻ

  ശ്രീമഹാഭാഗവതം_ തുഞ്ചത്തെഴുത്തച്ഛൻ

  Publisher: Kurukshethra Prakasan Model: K7 Availability: In Stock
  0

  മനുഷ്യജന്മം കൊണ്ട് സാധിക്കേണ്ടത് പരമപുരുഷാർത്ഥമായ മോക്ഷമാണ്. ആ മോക്ഷ പ്രാപ്തിക്ക് വേദാന്തശ്രവണാദികൾ ചെയ്ത് ജ്ഞാനം സമ്പാദിക്കണം. പക്ഷേ, കലികാലത്തു ഈവക കാര്യങ്ങൾ സാധിക്കുന്നതിൽ പലരും അശക്തരാണ്. കാരണം ഇന്നുള്ളവർക്ക് മനോനിയമം ദുഷ്കരമാണ്. ഭഗവാൻറെ അവതാരലീലകളെയും മറ്റും ശ്രവണം ചെയ്തും കീർത്തനം ചെയ്തും ഭക്തി സമ്പാദിക്കുകമാത്രമാണ് ഈ കലികാലത്തിൽ കരണീയമായിട്ടുള്ളത്. ആ ഭക്തി ഫലപുഷ്ടിയെ പ്രാപിച്ചാൽ മുക്തിക്കു വേണ്ടതായ ജ്ഞാനവൈരാഗ്യദികൾ താനേസംഭവിച്ചുകൊള്ളും. നിഷ്കാമഭക്തികൊണ്ട് ചിത്തം ശുദ്ധമായിക്കഴിഞ്ഞാൽ ജ്ഞാനം താനേപ്രകാശിക്കുകയും ചെയ്യും. ജ്ഞാനം കൊണ്ട് മുക്തി ലഭിക്കും. ജ്ഞാനം കൊണ്ടേ മുക്തിസിദ്ധിക്കൂ എന്നാണ് ശാസ്ത്രസിദ്ധാന്തം. ഭഗവതത്തെ ഉപാസിക്കുന്നവർക്ക് അതുമാത്രം മതി ജ്ഞാനലബ്ദിക്ക്.


  അത് കൊണ്ട് ഭാഗവതം സർവത്ര പ്രചരിപ്പിക്കുവാൻ സംഗതി ഉണ്ടാകട്ടെ . അതിന് ഗുരുവായൂരപ്പൻറെ അനുഗ്രഹമുണ്ടാവട്ടെ..

  ഓം നമോ നാരായണായ!

 • ശ്രീമദ് ഭാഗവത സാരാമൃതം

  ശ്രീമദ് ഭാഗവത സാരാമൃതം

  Publisher: Kurukshethra Prakasan Model:k503 Availability: In Stock
  0

  വേദമാകുന്ന കൽപ്പവൃക്ഷത്തിൽ ഉളവായതും, ശ്രീശുകബ്രഹ്മർഷിയുടെ തിരുമുഖത്തുനിന്നും നമ്മുക്ക് ലഭിച്ചതുമായ ഫലമത്രേ ശ്രീമദ് ഭാഗവതം. മനുഷ്യജീവിതത്തിന്‍റെ നശ്വരതയെ വെന്നി അനശ്വരതയെ പ്രാപിക്കാനുള്ള ഉത്തമോപാധിയും, സൃഷ്ടിയുടെ എല്ലാരഹസ്യങ്ങളും വിശദീകരിക്കുന്നതുമാണ് ഭാഗവതം. ജ്ഞാനികൾക്ക് ജ്ഞാനാനുഭൂതിയും യോഗികൾക്ക് പരമശാന്തിയും ഭക്തന് അചഞ്ചലഭക്തിയുമരുളുന്ന ഭാഗവതത്തിന്‍റെ സപ്താഹവായനക്കായി തയാറാക്കിയ ലളിതോപ്യഖ്യാനം.

 • എന്താണ് വേദം

  എന്താണ് വേദം

  Publisher: Kurukshethra Prakasan Model:K568 Availability: In Stock
  0

  പ്രകാശത്തിന്റെ ഉത്‌ഭവ സ്ഥാനം സൂരനായതു പോലെ സമസ്ത വിജ്ഞാനങ്ങളുടെയും പ്രഭവസ്ഥാനം അപൗരുഷേയമായ വേദമാണ്. അതീതത്തിന്റെയും അനാഗതത്തിന്റെയും സംഗമതലമാണ് ഓരോ വേദമന്ത്രവും. ചതുർവേദങ്ങളെ സാധാരണക്കാർക്കു ഉൾക്കൊള്ളാനാവും വിധം ചോദ്യോത്തര രൂപത്തിൽ വിശദീകരിക്കുകയാണ് ഒട്ടേറെ വൈദിക ഗ്രന്ഥങ്ങൾ കൈരളിക്ക് സമ്മാനിച്ച സ്വാമിദർശനാനന്ദ സരസ്വതി.

 • ഹൈന്ദവം

  ഹൈന്ദവം

  Publisher: Kurukshethra Prakasan Model:k560 Availability: In Stock
  0

  സനാതന തത്ത്വങ്ങളുടേയും ധർമ്മങ്ങളുടേയും വിശ്വാസ പ്രമാണങ്ങളുടേയും ചുവട് പിടിച്ച് സാധാരണക്കാർക്കു വേണ്ടി ലളിതമായ ഭാഷയിൽ രചിച്ചിട്ടുള്ള പുസ്തകമാണ് ഹൈന്ദവം .