KurukshethraKurukshethra

Let Us Read And Grow...!

Books - മലയാളം പുസ്‌തകങ്ങൾ

Filters


Publishers


Budha Books
Vaikhari research foundation
Devi Books
Kurukshethra Prakasan
Janmabhumi Books
SREE BOOKS
phoenix publications
Penguin Books
Nanma Books


AuthorsView Authors


V.C.Nair
Dr.Joy Vazhayil
N Jayakrishnan
Dr. M N R Nair
Harish R Nambhuthiripad
Prof.O.M.mathew
B V Deshpande
Kaithapram Vasudevan Namboothiri
Prof.B.VijayaKumar
Rugmini atharjanam
P Narayanan
Dr.Thottakkattu Sasi
K.K.Ganapathy namboothiripad
Balachandran Panavalli
Tirur dinesh
K B Sreedevi
s.sethumadhavan
V Rathakrishnan
Prasanthi Chowara
P Balakrishnan
K.Ramanpillai
M M Savitri
Adv. Sugathan Chirakkara
Chandirur Taha
Thunchathezhuthachan
Bapuravu Varad Pandai
Suresh vadakkakam
Chandiroor Taha
Adv. V Pathmanabhan
Smt. V.M. Prabhavathiy amma
Swami Vivekananda
K V Ananthan
P. Narayanan
K.K.Ganapathy Nambhoothiri
Binoy Ashokan
D Ashwanidev
Kavalam Anil
ടി.ആര്‍. ശങ്കുണ്ണി
Dr. K.S. Radhakrishnan
Prof. Geethalayam Geethakrishnan
Kakkazhom Sureshbabu
Dr. V M D Nambhuthiri
Prof. Tony Mathew
Swami Dharshananandha saraswathi
P. Balakrishnan
Melpathur Narayanan Bhattathiripadu
Dr. V S Sharma
R S Kumar
Dr. N I Narayanan
Viju Nambiar
Sushma Sivaraman
Kurukshethra Books
H.V.Seshadri
P.R. Sudarsanan.Nair
G.K.Suresh Babu
Chandrashekhar Bhandari
S L Bhyrappa
Dr. V M D Namboodiri
Kunjikuttan Ilayath
Thunchaththu Ezhuthachan
Vivarthanam , Dr. A Ramachandradev
Anil Kavalam
B Venugopal
Prof.Tony mathew
H V Sheshadri
S Ramanathan
Prof .Mulamkunnathukavu Krishnan nambiar
Sukesh.P.D
P Parameswaran
M.K.Somanatha Panikar
Prof. B Vijayakumar
S Ramanadan
P.M. Vasavan
Dr. Ramachandra Dev
K K Shanmukhan
Thiranjedutha Krithikal
Dr K C Ajaykummar
Prof. V.K.M. Nair
S Anjali
Swami Dharmanandhatheertha
P I Sankaranarayanan
M Anjali
Justice M Rama Jois MP
Vanaprasthi Raju Punjar
M.Balakrishnan
P A Sankaranarayanan
Swami Prajnjananda Saraswathi
Dr.N.R.Madhu
Goswami Tulsidas
M.K.Somanatha Panicker
Arun Shourie
Nivethitha Ragunad Daide
Prof.S Radhakrishnan
Vennala mohanan
prof.M.J.Jayasree
Koomulli Sivaraman
Nilamboor K.R.C.
Sudhir Neerattupuram
Dr.P.K.Radhamani
Kaithapura Vasudhevan Nambhuthiri
M Sreedharan Nair
Brahmashree Perumanakkavu Neelakantan Namboodiri
Swami Darmanandhatheertha
PROF. K. MUKUNDAN
R Hari
Dr.Madhu Meenachil
K Adrija
P K P Nambiar
P A Sreedharan Pillai
Dr. Kumulli Sivaraman
T R Shangunni
Brahmashree Perumanakavu Nilakantan Namboodiri
Ramachandran
Chattambhi Swamikal
Geetha Jayaraman
ganesh puliyoor
V.D.Savarkar
S Ramanunni
Azhikal Murali
K.Sujith
Velayudhan Panikkasseri
Dr.Krishnagopal
Vidwan Kurumallur Narayana Pillai
E.K. Muralidharan
Kinnavallur Sasidharan
J.Nandakumar
thankam padmanabhan
U.K.Raghavan Nair
Liji K.R
Saritha Ayyath Madhusudanan & Gayathri Subramaniam
P. Madhavji
Manoj Madhavan
P.G. Sahasrabudhe
Kairali Narayanan
DR. K. Rajalakshmi Mynamon
Tirur Dinesh
Suma prasad
M.J Jayasree
T.P.mohan
Savarmal Sanganeria
T P Shasthamangalam
Dr. Arsu
s.sethumadhavan(translated)
S R Ramaswamy
P Prakash
C G Variar
Chattambhiswamikkal
Prof. B. Vijayakumar
T.sukumaran
T. Tharanadhan
Vanapresthi Raju Punjar
Kinavaloor Sasidharan
Kurukshethra books
S.RAMESAN NAIR
P K Jayan
Dr. M.L. Raja
Bhankimchandrchattarji
ramachandran
Dathopanth Tengidi
C S Rajalakshmi Menon
T Vijayan
Dr.Geetha Suraj
P.N.Kesavan nair
Kavalam Sasikumar
Uma Ravi Raja
J Nandakumar
M.M.Savithri
B Indhirakuttiyamma
G Gopalakrishnan
K Mohankummar
Dr. M L Raja M B B S, D O
RSS Writers
P K Somasundharan nair
S Satheedevi
Rahul Pandit
N Kumaran Ashan
Ramesh Ramachandran
prof.N.E.Kesavan Nambhoothiri
Narendra Modi
Sree Shangarajaryar
P.K. JAYAN
Shripad Damodar Satwalekar
Swami Prajnjananda Saraswathy
C M Ramachandran
Dr.M.L.Raja
Ambalapuzha Gopakumar
Dr.V.M.D.Namboothiri
Prof. K K Shanmukhan
SREEDEVI VARMA
P K Sukumaran
Sir Dhathopanth Thengadi
Shabu Prasad
Shri. Madhav Sadashiv Golwalkar (Shri. Guruji)
S Unnikrishnan
Baburaj Kalamboor
Editor: Dr Deepesh V.K
Rahul Pandith
Madhava Govinda Vaidya
k.p ramachandran
P.sushuma
U.K. Raghavan Nair
VELAYUDHAN VADAVUCODE
Dr.C.M.Joy
Dr.M.K.Rudra warier
Mrudula Sinha


Binding Type


Perfect Bind
Hard Bind


  • കൃഷ്ണകൃപാസാഗരം

    കൃഷ്ണകൃപാസാഗരം

    Publisher: Kurukshethra Prakasan Model:K435 Availability: In Stock

    ശാസ്ത്രവും സാങ്കേതികവിദ്യയും അരങ്ങുതകര്‍ക്കുന്ന ഇരുപത്തിയൊന്നാം  നൂറ്റാണ്ടിലും ഭക്തികഥകള്‍ എഴുതുവാനും വായിക്കുവാനും ആളുകളുണ്ടോ? ലോകം ഒരു ഗ്രാമം മാത്രമായി ചുരുങ്ങിപ്പോയ ഈ ഇലക്ട്രോണിക് യുഗത്തില്‍ ഭക്തിക്കു പ്രസക്തിയുണ്ടോ? ബുദ്ധിജീവികളില്‍ ഒരു വിഭാഗം ഉന്നയിക്കാറുള്ള ചോദ്യങ്ങളാണിവ. അവര്‍ കരുതുന്നു:

  • ഡോക്ടര്‍ ഹെഡ്ഗേവാര്‍

    ഡോക്ടര്‍ ഹെഡ്ഗേവാര്‍

    Publisher: Kurukshethra Prakasan Model:K89 Availability: In Stock

    ഡോക്ടര്‍ ഹെഡ്ഗേവാര്‍ 1889 ല്‍ ജനിച്ച അദ്ദേഹം ബാല്യത്തില്‍ തന്നെ ദേശഭക്തനായിരുന്നു; യുവാവസ്ഥയില്‍ സ്വാതന്ത്ര്യസമരയോദ്ധാവും കൂടിയായി. പിന്നീട് ദേശീയപ്രക്ഷോഭങ്ങളുടെ നേതാവായി. രാഷ്ട്രീയ സ്വയംസേവകസംഘം തുടങ്ങിയതോടെ കുശാഗ്രമതിയായ ഒരു സംഘാടകനായും കാണപ്പെട്ടു. സംഘടന ക്കുവേണ്ടി സര്‍വസ്വാര്‍പ്പണം ചെയ്ത്, തികച്ചും ആത്മവിലോപിയായ ജീവിതം നയിച്ച് 1940 ല്‍ ജീര്‍ണിച്ച ദേഹം വെടിഞ്ഞതോടെ അദ്ദേഹം ഒരു പ്രസ്ഥാനമായി. ഒന്ന് പലതാകണമെന്നത് ഈശ്വരേച്ഛയാണെന്ന് ഏകോബഹുകില ഭവേയമിതീശ്വ രേച്ഛാ എന്ന് കേശവാഷ്ടകത്തിന്‍റെ കവി പാടി

  • നിലാവൊഴുകുന്ന നദി

    നിലാവൊഴുകുന്ന നദി

    Publisher: Kurukshethra Prakasan Model:K378 Availability: In Stock

    മനുഷ്യജീവിതത്തെ നന്മയിലേക്ക് നയിക്കുക എന്നൊരു ലക്ഷ്യം മുന്‍കാലങ്ങളില്‍ സാഹിത്യത്തിനും കലകള്‍ക്കും ഉണ്ടായിരുന്നു. മനുഷ്യമനസ്സിനെ വിപുലീകരിക്കുകയും ഉദാത്തമാക്കുകയും ചെയ്യുക എന്നത് സാഹിത്യാദികലകളുടെ ധര്‍മമായി അക്കാലങ്ങളില്‍ കരുതിയിരുന്നു. ഇക്കാലത്ത് അങ്ങനെയൊരു ലക്ഷ്യമോ ധര്‍മമോ അവയ്ക്കുണ്ടോ എന്ന കാര്യത്തില്‍ നമുക്ക് സംശയം തോന്നാം. വായിക്കുന്നവയും, കാണുന്നവയും കേള്‍ക്കുന്നവയും അധികമൊന്നും ഉള്ളില്‍ തങ്ങിനില്‍ക്കാറില്ല എന്നുമാത്രമല്ല യാതൊരുവിധ ചലനവും നമ്മില്‍ സൃഷ്ടിക്കാറുമില്ല. ഈ പതിവനുഭവത്തിന് വിരുദ്ധമായി ഒരു സാഹിത്യസൃഷ്ടിയിലൂടെ കടന്നുപോയപ്പോഴുണ്ടായ ആനന്ദം, അതാണ് ശ്രീമതി എം.എം. സാവിത്രിയുടെ 'നിലാവൊഴുകുന്ന നദി' എന്ന കാവ്യസമാഹാരത്തെ വ്യത്യസ്തമാക്കുന്നത്.

  • കൃഷ്ണനാട്ടം കഥ കുട്ടികള്‍ക്ക്

    കൃഷ്ണനാട്ടം കഥ കുട്ടികള്‍ക്ക്

    Publisher: Nanma Books Model:N42 Availability: In Stock

    ഈയിടെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കൃഷ്ണനാട്ടം കാണാന്‍ ഇടവന്നു.  കൂടെ പേരക്കുട്ടികളും ഉണ്ടായിരുന്നു.
    നൃത്തവും വേഷവും കണ്ടു രസിക്കാന്‍ കുട്ടികള്‍ക്ക് കഴിഞ്ഞെങ്കിലും മറ്റൊന്നും മനസ്സിലാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.  അതാണ് ഈ ബാലസാഹിത്യകൃതി പിറക്കാനുണ്ടായ പശ്ചാത്തലം.
    ഗുരുവായൂരില്‍ മാത്രം അരങ്ങേറിവന്നിരുന്ന കൃഷ്ണനാട്ടം കളി ഇന്ന് മറ്റു സ്ഥലങ്ങളിലും അവതരിപ്പിച്ചുതുടങ്ങിയത് സ്വാഗതാര്‍ഹമാണ്.  അതുകൊണ്ട് കൃഷ്ണനാട്ടത്തിന്‍റെ പ്രസിദ്ധി സര്‍വത്ര പരന്നു.

  • കഥകള്‍

    കഥകള്‍

    Publisher: Kurukshethra Prakasan Model:K353 Availability: In Stock

    ഭാവനയും യാഥാര്‍ഥ്യവും ഇഴനെയ്തൊരുക്കി മലയാളിയുടെ ഹൃദയത്തോടൊട്ടിയ ശ്രദ്ധേയ രചനകള്‍ സമ്മാനിച്ച കഥാകാരി. ഗ്രാന്തരീക്ഷത്തിന്‍റെ വിശുദ്ധിയും നിറവും ഗന്ധവുമുള്ള കഥാപാത്രങ്ങളില്‍, നെഞ്ചുപിടയുന്ന വേദനയും ആത്മഹര്‍ഷവും സാമൂഹ്യപരിഹാസവും വര്‍ത്തമാനകാല കാലുഷ്യങ്ങളും ആലങ്കാരികതയില്ലാത്ത ഭാഷയില്‍ അണിയിടുന്നു.
    ഒരു കാലഘട്ടത്തിന്‍റെ സ്പര്‍ശരേഖകളായി തിളങ്ങുന്ന ശ്രീത്വം തുളുമ്പുന്ന കഥകള്‍ ഇവിടെ സമാഹരിക്കപ്പെടുകയാണ്. മലയാള കഥാലോകത്ത് വേറിട്ട സ്വരം കേള്‍പ്പിച്ച കഥകള്‍ തെരഞ്ഞെടുത്ത് അവതരിപ്പിക്കുവാന്‍ ഞങ്ങള്‍ക്കതിയായ സന്തോഷമുണ്ട്. കഥാസ്നേഹികള്‍ ഈ സമാഹാരത്തെ സഹര്‍ഷം സ്വീകരിക്കുമെന്ന് പ്രത്യാശിക്കുന്നു.

  • കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ഥാലയത്തിലേക്ക്

    കേരളം ഭ്രാന്താലയത്തില്‍ നിന്ന് തീര്‍ഥാലയത്തിലേക്ക്

    Publisher: Kurukshethra Prakasan Model:K429 Availability: In Stock

    ശ്രീ ചട്ടമ്പിസ്വാമികളുടെയും ശ്രീനാരായണഗുരുസ്വാമികളുടെയും നവോത്ഥാന സംരംഭങ്ങള്‍കൊണ്ട് പ്രഭാപൂരിതമാണ് ഹൈന്ദവകേരളത്തിന്‍റെ ആധുനിക കാലഘട്ടം. 1982-ല്‍ ശ്രീനാരായണഗുരുസ്വാമികളുടെ ജډദിനമായ സെപ്തംബര്‍ മൂന്ന് മുതല്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ജډദിനമായ സെപ്തംബര്‍ ഒമ്പതുവരെ 'ഹിന്ദു ഏകതാവാര'മായി ആചരിക്കുവാന്‍ വിശാലഹിന്ദുസമ്മേളനം തയ്യാറെടുത്ത പശ്ചാത്തലത്തില്‍ തയ്യാറാക്കിയ, ആധുനിക കാലഘട്ടത്തിലെ സംഭവവികാസങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു ലഘുപഠനമാണ് ഈ പുസ്തകം. 

  • ഹൈന്ദവദര്‍ശനം

    ഹൈന്ദവദര്‍ശനം

    Publisher: Kurukshethra Prakasan Model:K420 Availability: In Stock

    മതം ഒരു അനുഭവമാണ്. മതബോധം ഒരു ജീവനകലയാണെന്നും മനുഷ്യന് സുഖമായും സൗഹാര്‍ദപരമായ ജീവിതത്തിനും സഹായിക്കുന്ന ശാസ്ത്രമായിരിക്കണമെന്നും ചിന്തകര്‍ പറയുന്നു.
    വിവേകാനന്ദസ്വാമികളുടെ വാക്കുകളില്‍ മതം ഒരു തത്ത്വശാസ്ത്രമോ ചോദ്യം ചെയ്യാന്‍ പാടില്ലാത്ത ഒരു സിദ്ധാന്തമോ അല്ല. മാര്‍ഗദര്‍ശിത്വം അരുളണം എന്നാണത്. ഹൈന്ദവജീവിതത്തിന്‍റെ അടിസ്ഥാനപ്രമാണങ്ങളെ വിശദീകരിച്ച് അതിലെ അറിവും സന്ദേശങ്ങളും സമഗ്രമായി ക്രോഡീകരിക്കുകയാണ് ഗ്രന്ഥത്തില്‍.

  • ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും (നക്ഷത്രവനം)

    ജന്മനക്ഷത്രങ്ങളും വൃക്ഷങ്ങളും (നക്ഷത്രവനം)

    Publisher: Kurukshethra Prakasan Model:K200 Availability: In Stock

    പരിസ്ഥിതിപ്രശ്നങ്ങള്‍ ഇത്രയും കാലം വ്യക്തികളെ നേരിട്ട് ബാധിക്കാതെയിരിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും മനുഷ്യരാശിയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യാന്‍ ആവുംവിധം ഭീഷണമായിരിക്കുകയാണ്. ഈ അവസ്ഥയിലാണ് ഭാരതീയവിജ്ഞാനത്തിന്‍റെ ഭാഗമായ 'നക്ഷത്ര വൃക്ഷങ്ങള്‍' എന്ന വിഷയത്തെപ്പറ്റി ഒരു പുസ്തകം എല്ലാ സാധാരണക്കാര്‍ക്കും ഉപയോഗിക്കാവുന്ന വിധം തയ്യാറാക്കിയത്. ഇതില്‍ പറഞ്ഞിരിക്കുന്ന എല്ലാ വൃക്ഷങ്ങളും മഹത്വമുള്ള ഔഷധവൃക്ഷങ്ങള്‍ ആണ്. പലതും നമ്മുടെ തൊടികളില്‍ നിന്നം അന്യം നിന്നുപോയവയുമാണ്. സ്ഥാപനങ്ങള്‍, ക്ഷേത്രങ്ങള്‍, പള്ളികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ഈ 27 തദ്ദേശീയ ഔഷധവൃക്ഷങ്ങള്‍ വച്ചുപിടിപ്പിച്ചാല്‍ ആ സ്ഥലത്ത് ശുദ്ധവായുവും ധാരാളം ജലശേഖരവും ഉറപ്പാക്കാം

  • ഭഗവദ്ഗീതാ പ്രശ്നോത്തരി

    ഭഗവദ്ഗീതാ പ്രശ്നോത്തരി

    Publisher: Kurukshethra Prakasan Model:K238 Availability: In Stock

    വേദാന്തസാരമാണ് ഭഗവദ്ഗീത. ഓരോ വായനയിലും അര്‍ഥാന്തരങ്ങളുടെ അലമാലകള്‍ തുടിച്ചുയരുന്ന അപൂര്‍വമായ കാഴ്ചയാണ് ഗീതാപാരായണം സമ്മാനിക്കുന്നത്. ഗീതയ്ക്ക് നിരവധി വ്യാഖ്യാനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടുണ്ട്. ഓരോ വ്യാഖ്യാനവും അപഗ്രഥിച്ച് ഭഗവദ്ഗീതയ്ക്കൊരു പ്രശ്നോത്തരി നിര്‍മിക്കുക സാധ്യമല്ല. അത്രയേറെ വിപുലമാര്‍ന്ന ആശയവൈരുദ്ധ്യങ്ങള്‍ ചില വ്യാഖ്യാനങ്ങള്‍ തമ്മിലുണ്ട്. ഗീതാവ്യാഖ്യാനം പോലെ ഒരിക്കലും പൂര്‍ണമാകാത്ത ഒരു സമസ്യയാണ് ഗീതാ പ്രശ്നോത്തരിയും. രണ്ട് പാദങ്ങളുള്ള ഗീതയിലെ  ഒരു ശ്ലോകത്തില്‍ നിന്നു തന്നെ പത്ത് ചോദ്യങ്ങള്‍ ഉണ്ടാക്കാം. അത്രയും അതിഗഹനമാണ് ഓരോ ശ്ലോകവും. അങ്ങനെയുള്ള 700 ശ്ലോകങ്ങളില്‍ നിന്ന് ഏകദേശം 7000 ചോദ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. അതൊരു ബ്രഹദ് ഗ്രന്ഥരചനയ്ക്കുള്ള മുതല്‍ക്കൂട്ടാണ്. എന്നാല്‍ അത്തരമൊരു സമീപനമല്ല ഇവിടെ സ്വീകരിച്ചിട്ടുള്ളത്. സാധാരണ വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള സാങ്കേതിക പദങ്ങളുടെയും നിര്‍വചിക്കാന്‍ ബുദ്ധിമുട്ടായ ചില വാക്കുകളുടെയും പ്രശ്നപരിസരങ്ങളെ ചോദ്യരൂപത്തില്‍ തയ്യാറാക്കി അവയ്ക്ക് വളരെ ലളിതമായി ഉത്തരം പറയുക എന്ന രീതിയാണ് ഈ പുസ്തകത്തില്‍ അവലംബിച്ചിട്ടുള്ളത്.

  • ആയുര്‍രേഖ

    ആയുര്‍രേഖ

    Publisher: Kurukshethra Prakasan Model:K427 Availability: In Stock

    എല്ലാ ജീവജാലങ്ങള്‍ക്കും സുഖദുഃഖങ്ങള്‍ ഒരോര്‍മ മാത്രമാവുന്നു. സുഖവും ദുഃഖവും ഇടകലര്‍ന്ന നമ്മുടെ ജീവിതയാത്രയ്ക്കിടയില്‍ നാം കണ്ടുമുട്ടുന്ന യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരേ ഒന്ന് കണ്ണോടിയ്ക്കുക മാത്രമാണ് ഞാനീ കവിതകളില്‍ ചെയ്തിട്ടുള്ളത്. നമ്മുടെ ചുറ്റുപാടുമുള്ള പല ഭാവങ്ങളും ഈ കവിതകളില്‍ ദര്‍ശിക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്നു. എന്‍റെ ആദ്യസംരംഭമായ ആയുര്‍രേഖ എന്ന കവിതാ സമാഹാരത്തിന് അവതാരിക എഴുതിത്തന്ന് അനുഗ്രഹമേകിയ മഹാകവി അക്കിത്തത്തിനും എന്നെ പ്രോത്സാഹിപ്പിക്കുകയും സഹായസഹകരണങ്ങള്‍ ചെയ്യുകയും ചെയ്ത വീട്ടുകാര്‍, എന്‍റെ സുഹൃത്തുക്കള്‍, എന്‍റെ വിദ്യാര്‍ഥികള്‍ എല്ലാവരോടും എന്‍റെ നന്ദിയും ആദരവും അറിയിക്കുന്നു. സര്‍വ്വോപരി ഈ കവിതാ സമാഹാരം യാഥാര്‍ഥ്യമാക്കിയ കുരുക്ഷേത്രയ്ക്കും ഹൃദയം നിറഞ്ഞ നന്ദി.

  • അമ്മത്തൊട്ടില്‍

    അമ്മത്തൊട്ടില്‍

    Publisher: Kurukshethra Prakasan Model:K151 Availability: In Stock

    കാര്യം പറയാനായി കഥ പറയുക എന്നത് തികച്ചും ഭാരതീയമായ കഥാഖ്യാന ശൈലിയാണ്. വാല്മീകിവ്യാസന്മാർ  തന്നെയാണ് ഇതില്‍ ആചാര്യന്മാർ . മഹാഭാരതത്തിലെ ഉപാഖ്യാനങ്ങള്‍ എല്ലാം തന്നെ ഏതെങ്കിലും ഒരു തത്വം വിശദീകരിക്കുന്നതിന് വേണ്ടിയാണ് ഉപകരണമാക്കിയിരിക്കുന്നത്. കഥാപാത്രങ്ങളുടെ ചിത്ത വ്യാപാരത്തേയും അനുഭവ ഭൂമികയേയും അനാവരണം ചെയ്തുകൊണ്ട് ഒരു തത്വം വിശദീകരിക്കുന്ന ഈ ശീലം കഥക്ക് ഓജസ്സും കരുത്തും നല്‍കുമെന്നതും സുവിദിതമാണ്.
       കാര്യം പറയാനല്ലാതെ കഥ പറഞ്ഞുപോകുന്നവര്‍ കഥയില്ലാത്തവരാണ്. ധര്‍മാചാരണത്തിലൂടെ മോക്ഷപ്രാപ്തിക്ക് ശ്രമിക്കുന്ന ഒരുവന്‍റെ ജീവിത സമഗ്രതയെയാണ് മര്യാദാപുരുഷോത്തമനായ ഒരു രാമന്‍റെ കഥയിലൂടെ വാല്മീകി നിര്‍വഹിച്ചത്. പഞ്ചതന്ത്രകഥകള്‍ മുതല്‍ ഐതിഹ്യങ്ങള്‍ വരെ എല്ലാത്തിലും കഥപറച്ചിലിലൂടെയുള്ള തത്വനിര്‍ധാരണം നമുക്ക് കാണാന്‍ കഴിയും.

  • ചിക്കാഗോപ്രസംഗങ്ങള്‍

    ചിക്കാഗോപ്രസംഗങ്ങള്‍

    Publisher: Kurukshethra Prakasan Model:K299 Availability: In Stock

    അമേരിക്കയിലെ എല്ലാ കലാലയ പണ്ഡിതന്മാരേയും  ചേര്‍ത്തുവച്ചാല്‍ അവരുടെ അറിവിനേയും അതിക്രമിക്കുന്ന  ഒരു യുവഹിന്ദു സന്യാസി- സ്വാമി വിവേകാനന്ദന്‍റെ വാഗ്ധോരണിയില്‍ മുങ്ങിപ്പോയി പാശ്ചാത്യലോകം. ഹിന്ദുത്വത്തിന്‍റെ ഗരിമ വാനോളം ഉയര്‍ത്തിയ സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ മതമഹാസമ്മേളനത്തില്‍ അവതരിപ്പിച്ച അഞ്ചു പ്രസംഗങ്ങളും ഒരു പ്രബന്ധവുമാണ് ഈ പുസ്തകത്തിലുള്ളത്.