ശ്രീമഹാഭാഗവതം_ തുഞ്ചത്തെഴുത്തച്ഛൻ
Author: Thunchathezhuthachan
Publisher: Kurukshethra Prakasan
Product Code: K7
Availability:
മനുഷ്യജന്മം കൊണ്ട് സാധിക്കേണ്ടത് പരമപുരുഷാർത്ഥമായ മോക്ഷമാണ്. ആ മോക്ഷ പ്രാപ്തിക്ക് വേദാന്തശ്രവണാദികൾ ചെയ്ത് ജ്ഞാനം സമ്പാദിക്കണം. പക്ഷേ, കലികാലത്തു ഈവക കാര്യങ്ങൾ സാധിക്കുന്നതിൽ പലരും അശക്തരാണ്. കാരണം ഇന്നുള്ളവർക്ക് മനോനിയമം ദുഷ്കരമാണ്. ഭഗവാൻറെ അവതാരലീലകളെയും മറ്റും ശ്രവണം ചെയ്തും കീർത്തനം ചെയ്തും ഭക്തി സമ്പാദിക്കുകമാത്രമാണ് ഈ കലികാലത്തിൽ കരണീയമായിട്ടുള്ളത്. ആ ഭക്തി ഫലപുഷ്ടിയെ പ്രാപിച്ചാൽ മുക്തിക്കു വേണ്ടതായ ജ്ഞാനവൈരാഗ്യദികൾ താനേസംഭവിച്ചുകൊള്ളും. നിഷ്കാമഭക്തികൊണ്ട് ചിത്തം ശുദ്ധമായിക്കഴിഞ്ഞാൽ ജ്ഞാനം താനേപ്രകാശിക്കുകയും ചെയ്യും. ജ്ഞാനം കൊണ്ട് മുക്തി ലഭിക്കും. ജ്ഞാനം കൊണ്ടേ മുക്തിസിദ്ധിക്കൂ എന്നാണ് ശാസ്ത്രസിദ്ധാന്തം. ഭഗവതത്തെ ഉപാസിക്കുന്നവർക്ക് അതുമാത്രം മതി ജ്ഞാനലബ്ദിക്ക്.
അത് കൊണ്ട് ഭാഗവതം സർവത്ര പ്രചരിപ്പിക്കുവാൻ സംഗതി ഉണ്ടാകട്ടെ . അതിന് ഗുരുവായൂരപ്പൻറെ അനുഗ്രഹമുണ്ടാവട്ടെ..
ഓം നമോ നാരായണായ!
Book : | ശ്രീമഹാഭാഗവതം_ തുഞ്ചത്തെഴുത്തച്ഛൻ |
Category : | മലയാളം പുസ്തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Thunchathezhuthachan |
ISBN : | 9789381731840 |
Publishing Date : | 22/09/2017 |
Edition : | 7th |
Language : | Malayalam |
Binding : | Hard Bind |
Number of Pages : | 480 |