KurukshethraKurukshethra

Let Us Read And Grow...!

വിചാരധാര

വിചാരധാര

Vicharadhara
Author: P. Madhavji
Publisher: Kurukshethra Prakasan
Product Code: K350
Availability:
In Stock

Price:    500.00    450.00


(41 Users)


1940 ജൂണ്‍ 21ന് ദിവംഗതനായ, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്‍റെ സ്ഥാപകന്‍ ഡോക്ടര്‍ കേശവ ബലിറാം ഹെഡ്ഗേവാറിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ വമ്പിച്ച ജനാവലി രേശംഭാഗില്‍ സന്നിഹിതരായിരുന്നു. സംഘത്തിന്‍റെ പ്രമുഖ നേതാക്കളും നാടിന്‍റെ നാനാഭാഗത്തുനിന്നുളള സ്വയംസേവകരും അവിടെ എത്തിയിരുന്നു. സ്വാഭാവികമായും പലരുടെ മനസ്സിലും ഒരു ആശങ്ക ഉടലെടുത്തിരുന്നു. ഇനി സംഘത്തിന്‍റെ ഭാവി എന്തായിരിക്കും. അതിന്‍റെ നിര്‍മാതാവും സൂത്രധാരകനും എല്ലാമായിരുന്ന ഡോക്ടര്‍ ഹെഡ്ഗേവാര്‍ പൊയ്പോയി. ഇനി സംഘം മുന്നോട്ട് പോകുമോ? സ്വയംസേവകര്‍ ഏകമനസ്സോടെ ഒറ്റക്കെട്ടായി പ്രവര്‍ത്തനനിരതരാകുമോ?
സംഘത്തിന്‍റെ കെട്ടുറപ്പ് സ്വയംസേവകര്‍ക്കറിയാം. അത് വ്യക്തനിഷ്ഠമല്ല ധ്യേയനിഷ്ഠമാണ്. പരസ്പരസ്നേഹം ബഹുമാനം, ത്യാഗം, സേവനോത്സുകത, പരിശ്രമശീലം, തപശ്ചര്യ ഈ ഗുണങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘം ഇതുവരെ വളര്‍ന്നത്. അത് ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്ന് പ്രഖ്യാപിക്കുന്ന തരത്തിലായിരുന്നു അന്നത്തെ പരിപാടി. ലക്ഷാവധിജനം! എന്തൊരച്ചടക്കം! എത്രശാന്തത! പരിപാടി അതിഭവ്യം





Book : വിചാരധാര
Category : മലയാളം പുസ്‌തകങ്ങൾ
Publisher : Kurukshethra Prakasan
Author : P. Madhavji
ISBN : 9789381731921
Publishing Date : 06/06/2014
Edition : 8th
Language : Malayalam
Binding : Perfect Bind
Number of Pages : 735

Related Tags



Related Books

Featured Books