മാറ്റുവിൻ ചട്ടങ്ങളെ
Author: R Hari ,
Publisher: Kurukshethra Prakasan
Product Code: K486
Availability:
പരിഷ്കരണം അതിജീവനത്തിന്റെ അനിവാര്യതയാണ്. കാലത്തേയും സാഹചര്യങ്ങളേയും അതിജീവിക്കാൻ പരിവർത്തനം കൂടിയേ കഴിയൂ. ഇതിനോട് പുറംതിരിഞ്ഞു നിൽക്കുന്നതെന്തും കാലഹരണപ്പെടും.
സഹസ്രാബ്ദങ്ങൾക്കു മുമ്പ് ജീവിതമാരംഭിച്ച ഹിന്ദുസമൂഹം കാലാനുസൃതമായ പരിഷ്കരണങ്ങളിലൂടെയാണ് ജീവചൈതന്യം നിലനിർത്തിയത്. ഹിന്ദുവിന് ശ്രുതിയും സ്മൃതിയും ഒന്നല്ല. കാലാതീതമായ ശ്രുതികളെ നിലനിർത്തിക്കൊണ്ട് സ്ഥലകാല ബന്ധിതമായ സ്മൃതികളെ, ആചാരാനുഷ്ഠാനങ്ങളെ ധീരമായി പരിഷ്കരിച്ചതാണ് ഹിന്ദുസമൂഹത്തിന്റെ ചരിത്രം.
ദൈവം എഴുതിയതാണ്, അതുകൊണ്ടെന്റെ വിശ്വാസം അന്തിമമാണ് എന്നു ധരിക്കുന്നവരുമുണ്ട്. സ്വന്തം താല്പര്യസംരക്ഷണത്തിനുള്ള പരിചയായും മാറ്റമില്ലാത്ത കടുംവിശ്വാസങ്ങൾ കൊണ്ടു നടക്കുന്നവരുമുണ്ട്. ജാതിയുടെയും ലിംഗത്തിന്റെയും പേരിലുള്ള മേൽക്കോയ്മ ആപൽക്കരമാണ്. ഇതു നിലനിർത്തുന്നതിൽ കപട മതേതരവാദികളുടെ ബോധപൂർവമായ സംഭാവന എക്കാലത്തും ഉണ്ടായിട്ടുണ്ട്. വസ്ത്രധാരണത്തിൽ പോലും സ്ത്രീ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സമൂഹമാണ് നമ്മുടേത്. എത്ര വിവാഹമാകാമെന്ന് പുരുഷമേധാവി നിശ്ചയിക്കുന്നു. ബുദ്ധികൊണ്ടു ജീവിക്കുന്നവരാകട്ടെ ദീപസ്തംഭം മഹാശ്ചര്യക്കാരായി ഞെളിയുന്നു.....
തെറ്റെന്നോ ഇക്കാലത്ത് അപ്രസക്തമെന്നോ ബോധ്യം വന്നാൽ തിരുത്താനും മടി കാണിച്ചിട്ടില്ല ,ഹിന്ദു സമൂഹം. ഈ പാരമ്പര്യമനുസരിച്ച് ആധുനിക കാലഘട്ടത്തിനനുയോജ്യമായ സാമൂഹ്യപരിഷ്കരണത്തിന് വിപ്ലവകരമായ ചില ആശയങ്ങൾ അവതരിപ്പിക്കുകയാണ് പ്രമുഖ ചിന്തകനും ബഹുഭാഷാ പണ്ഡിതനുമായ ശ്രീ. ആർ ഹരി. ഈ ആശയങ്ങളെ സമൂഹത്തിന്റെ പൊതുചർച്ചയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. അത്തരം ചർച്ചകളിലൂടെയാണ് സമവായം രൂപപ്പെടേണ്ടത്.
ഈ വിഷയത്തിലുള്ള ഒരു തുറന്ന സംവാദത്തിന് അവസരം സൃഷ്ടിക്കുന്നതിന് 'മാറ്റുവിൻ ചട്ടങ്ങളെ' എന്ന ലേഖന സമാഹാരം ഏറെ സന്തോഷത്തോടെ കൈരളിയ്ക്ക് സമർപ്പിക്കുന്നു.
Book : | മാറ്റുവിൻ ചട്ടങ്ങളെ |
Category : | മലയാളം പുസ്തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | R Hari |
ISBN : | 9789384693350 |
Publishing Date : | 27/09/2017 |
Edition : | first |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 103 |