മഹാനായ മന്നത്തു പത്മനാഭന്‍ കാലത്തിനു മുന്‍പേ നടന്ന കര്‍മകാരന്‍
Author: Prof. Geethalayam Geethakrishnan,
Publisher: Kurukshethra Prakasan
Product Code: K357
Availability:
നായര്‍ സര്‍വീസ് സൊസൈറ്റിയെപ്പോലെ സുശക്തവും ഇപ്പോള്‍ നൂറുവര്‍ഷം പിന്നിടുന്നതുമായ ഒരു മഹദ്സംഘടന അതിന്‍റെ ബീജാവാപം ചെയ്ത് വളമിട്ടു വളര്‍ത്തി ഒരു വടവൃക്ഷമാക്കിത്തീര്‍ത്ത മഹാപുരുഷന്‍റെ ഉള്‍ക്കാഴ്ചയും തപോനിഷ്ഠയും പ്രയത്നശീലവും വിളിച്ചോതുന്നതാണ്. സാദൃശ്യമില്ലാത്ത ഒരു മഹദ്പ്രസ്ഥാനമാണ് നായര്‍ സര്‍വീസ് സൊസൈറ്റി. അത് പിന്നിട്ട പാതകള്‍ ക്ലേശഭൂയിഷ്ഠങ്ങളായിരുന്നെങ്കിലും അതിന്‍റെ നേട്ടങ്ങള്‍ വിസ്മയത്തോടുകൂടി മാത്രമേ നോക്കിക്കാണാനാവൂ. താല്‍ക്കാലികമായ വിക്ഷോഭങ്ങള്‍ കൊണ്ടോ പ്രകോപനങ്ങള്‍ കൊണ്ടോ പൊടുന്നനെ രൂപീകരിക്കപ്പെട്ട ഒരു പ്രസ്ഥാനമായിരുന്നില്ല നായര്‍ സര്‍വീസ് സൊസൈറ്റി. ആയിരുന്നെങ്കില്‍ അത് എന്നേ നശിച്ചുമണ്ണടിയുമായിരുന്നു. അതിന്‍റെ ഉദ്ദേശ്യം സ്പഷ്ടവും വളര്‍ച്ച ക്രമാനുഗതവും അതിന്‍റെ പിന്നിലെ സംഘടനാപടുത്വം അതുല്യവുമായിരുന്നു.
Book : | മഹാനായ മന്നത്തു പത്മനാഭന്‍ കാലത്തിനു മുന്‍പേ നടന്ന കര്‍മകാരന്‍ |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | Prof. Geethalayam Geethakrishnan |
ISBN : | 978-93-84582-01-2 |
Publishing Date : | 07/08/2014 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 200 |