ഭഗവദ്ഗീതാ പ്രശ്നോത്തരി
Author: N Jayakrishnan
Publisher: Kurukshethra Prakasan
Product Code: K238
Availability:
വേദാന്തസാരമാണ് ഭഗവദ്ഗീത. ഓരോ വായനയിലും അര്‍ഥാന്തരങ്ങളുടെ അലമാലകള്‍ തുടിച്ചുയരുന്ന അപൂര്‍വമായ കാഴ്ചയാണ് ഗീതാപാരായണം സമ്മാനിക്കുന്നത്. ഗീതയ്ക്ക് നിരവധി വ്യാഖ്യാനങ്ങള്‍ മലയാളത്തിലും ഇംഗ്ലീഷിലുമായിട്ടുണ്ട്. ഓരോ വ്യാഖ്യാനവും അപഗ്രഥിച്ച് ഭഗവദ്ഗീതയ്ക്കൊരു പ്രശ്നോത്തരി നിര്‍മിക്കുക സാധ്യമല്ല. അത്രയേറെ വിപുലമാര്‍ന്ന ആശയവൈരുദ്ധ്യങ്ങള്‍ ചില വ്യാഖ്യാനങ്ങള്‍ തമ്മിലുണ്ട്. ഗീതാവ്യാഖ്യാനം പോലെ ഒരിക്കലും പൂര്‍ണമാകാത്ത ഒരു സമസ്യയാണ് ഗീതാ പ്രശ്നോത്തരിയും. രണ്ട് പാദങ്ങളുള്ള ഗീതയിലെ ഒരു ശ്ലോകത്തില്‍ നിന്നു തന്നെ പത്ത് ചോദ്യങ്ങള്‍ ഉണ്ടാക്കാം. അത്രയും അതിഗഹനമാണ് ഓരോ ശ്ലോകവും. അങ്ങനെയുള്ള 700 ശ്ലോകങ്ങളില്‍ നിന്ന് ഏകദേശം 7000 ചോദ്യങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. അതൊരു ബ്രഹദ് ഗ്രന്ഥരചനയ്ക്കുള്ള മുതല്‍ക്കൂട്ടാണ്. എന്നാല്‍ അത്തരമൊരു സമീപനമല്ല ഇവിടെ സ്വീകരിച്ചിട്ടുള്ളത്. സാധാരണ വായനക്കാര്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള സാങ്കേതിക പദങ്ങളുടെയും നിര്‍വചിക്കാന്‍ ബുദ്ധിമുട്ടായ ചില വാക്കുകളുടെയും പ്രശ്നപരിസരങ്ങളെ ചോദ്യരൂപത്തില്‍ തയ്യാറാക്കി അവയ്ക്ക് വളരെ ലളിതമായി ഉത്തരം പറയുക എന്ന രീതിയാണ് ഈ പുസ്തകത്തില്‍ അവലംബിച്ചിട്ടുള്ളത്.
Book : | ഭഗവദ്ഗീതാ പ്രശ്നോത്തരി |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | N Jayakrishnan |
ISBN : | 978-93-81731-10-9 |
Publishing Date : | 01/09/2015 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 64 |