ദുരവസ്ഥ
Author: N Kumaran Ashan
Publisher: Kurukshethra Prakasan
Product Code: K320
Availability:
മലയാള കാവ്യലോകത്തില്‍ ലബ്ധപ്രതിഷ്ഠ നേടിയിട്ടുള്ള അനശ്വര പ്രതിഭാശാലിയാണ് കുമാരനാശാന്‍. മഹാകാവ്യങ്ങളെഴുതി മഹാകവിപട്ടം ഏറ്റുവാങ്ങുവാന്‍ ഇവിടത്തെ കവി യശഃപ്രാര്‍ഥികള്‍ കിണഞ്ഞു പരിശ്രമിച്ചിരുന്ന ഒരു കാലഘട്ടത്തില്‍, മനുഷ്യ കഥാനുഗാനംതന്നെയാണ് തന്‍റെ കവിത്വസിദ്ധിയുടെ പ്രത്യക്ഷവല്‍ക്കരണത്തിന് നിദാനമായിട്ടുള്ളതെന്ന നിഗമനത്തില്‍ ഉറച്ചുനിന്നുകൊണ്ട് സര്‍ഗസൃഷ്ടികളിലേര്‍പ്പെട്ട് സര്‍വാദൃതമായ ജനകീയാംഗീകാരം നേടി മഹാകവിയായിത്തീര്‍ന്ന അദ്ദേഹം മലയാളത്തിന്‍റെ മഹത്പ്രതിഭയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.
തികച്ചും പ്രാദേശികമായ നാലതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിനില്‍ക്കാതെ ദേശീയമായ ഒരു ദര്‍ശനം-ഭാരതീയ ദര്‍ശനം-അദ്വൈത ദര്‍ശനംതന്നെ-തന്‍റെ ദര്‍ശനമാക്കിത്തീര്‍ക്കുവാനും ആ ദര്‍ശനത്തിന്‍റെ ദിവ്യപ്രകാശത്തില്‍ തനിക്ക് അനുഭവൈകവേദ്യമായ ജീവിത്തെ പുനഃപ്രകാശിപ്പിക്കുവാനും സ്വകാര്യ ദുഃഖങ്ങളുടെ ഭ്രഷ്ട്രഭൂമികളില്‍ കഴിഞ്ഞിരുന്ന തന്‍റെ സാഹിത്യജീവിതത്തിന്‍റെ പ്രഭാതങ്ങളില്‍തന്നെ ആശാന് കഴിഞ്ഞിരുന്നു.
Book : | ദുരവസ്ഥ |
Category : | മലയാളം പുസ്‌തകങ്ങൾ |
Publisher : | Kurukshethra Prakasan |
Author : | N Kumaran Ashan |
ISBN : | K320 |
Publishing Date : | 01/07/2016 |
Edition : | 1 |
Language : | Malayalam |
Binding : | Perfect Bind |
Number of Pages : | 88 |