കുരുക്ഷേത്രപ്രകാശൻ സംഘദർശനമാലിക ഗ്രന്ഥപരമ്പര പ്രീപബ്ലിക്കേഷൻ സമാരംഭിച്ചു! പ്രിയരേ, കേരളത്തിൻ്റെ ഭാവിയെത്തന്നെ നിർണ്ണയിക്കാൻപോരുന്ന ഒരു ഗ്രന്ഥപരമ്പര കുരുക്ഷേത്രപ്രകാശൻ മലയാളത്തിന് സമർപ്പിക്കുകയാണ്. മരിച്ചതോ നിർജീവമായതോ ആയ രാഷ്ട്രീയസിദ്ധാന്തങ്ങളാണ് മലയാളി ഇന്നും ചർച്ചചെയ്യുന്നത്! നിലനിന്നിടത്തെല്ലാം സർവ്വാധ:പതനത്തിന്റെ ചരിത്രംമാത്രം സൃഷ്ടിച്ച ദർശനങ്ങളാണ് മലയാളി ഇന്നും പഠിക്കുന്നത്! എന്നുമാത്രമല്ല, ഇവയ്ക്കപ്പുറം ലോകമില്ലെന്ന് നമ്മുടെ കൂലിയെഴുത്ത് ബുദ്ധിജീവികൾ മേനിനടിക്കുകയും ചെയ്യുന്നു!ഇന്നത്തെഇന്ത്യയെ രൂപപ്പെടുത്തുന്നത് ഇവരുടെ ചിന്താജാഡകൾ ആണോ?അല്ലെന്ന് ആർക്കാണ് അറിയാത്തത്! ഇന്നത്തെ ഇന്ത്യയെ നയിക്കുന്നത് ഭാരതനവോത്ഥാനത്തിന്റെ സന്തതിയായ രാഷ്ട്രീയ സ്വയംസേവക സംഘവും അതിൻ്റെ രാഷ്ട്രീയപ്രത്യയശാസ്ത്രവുമാണ്.ഏകാത്മമാനവവാദം അഥവാ Integral Humanism എന്ന് വിളിക്കപ്പെടുന്ന ഈ പ്രത്യയശാസ്ത്രം, ലോകമെങ്ങുമുള്ള രാഷ്ട്രീയചിന്തകർ ഇന്ന് പഠിക്കുകയും സശ്രദ്ധം വിലയിരുത്തുകയും ചെയ്യുന്നു. ഓർക്കുക,ഭാരതീയസംസ്കൃതിയുടെ മൂല്യസംഹിതകളെ മഥനം ചെയ്തു രൂപീകരിച്ച ഈ തത്വശാസ്ത്രം പിറന്നു വീണിട്ട് ഒരു നൂറ്റാണ്ടു തികയാൻ മൂന്നുവർഷം കൂടി മാത്രം. എന്നാൽ പിറന്നിട്ട് നൂറുവർഷം തികച്ച പല സിദ്ധാന്തങ്ങളും അവയുടെ പ്രസ്ഥാനങ്ങളും ഇന്ന് അന്ത്യശ്വാസം വലിക്കുന്നു! ഈ സാഹചര്യത്തിൽ, ക്രമമായി വളർന്നുപടരുന്ന ഏകാത്മമാനവവാദം എന്ന സംഘദർശനത്തെയും അതിൻ്റെ പ്രസ്ഥാനരൂപങ്ങളെയും നാം കൂടുതൽ തിരിച്ചറിയേണ്ടതില്ലേ? അതിനായിതാ 8 ഗംഭീര രചനകൾ. ഈ ചിന്തയുടെ തത്ത്വവും പ്രയോഗവും ചരിത്രപരിണാമങ്ങളും ലളിതമായി വിശദീകരിക്കുന്ന പുതിയ അടിസ്ഥാനഗ്രന്ഥങ്ങളാണ് പരമ്പരയിൽ ഞങ്ങൾ അവതരിപ്പിക്കുന്നത്. ഇവയുടെ രചയിതാക്കളാകട്ടെ, സ്വതന്ത്രഭാരതത്തിൽ ഈ തത്ത്വശാസ്ത്രത്തിൻ്റെ സിദ്ധാന്തവും പ്രയോഗവും വികസിപ്പിക്കാൻ ജീവിതം നല്കിയവരും.ഇതുതന്നെയാണ് ഈ പുസ്തകങ്ങളെ ആധികാരികവും ആകർഷകവുമാക്കുന്ന ഘടകവും. ദേശീയ യുവജനദിനമായ ജനുവരി 12ന് തുടങ്ങുന്ന ഈ പ്രീ പബ്ലിക്കേഷൻ മഹാമഹം ദണ്ഡി ഉപ്പുസത്യാഗ്രഹദിനമായ മാർച്ച് 12 വരെ നീണ്ടുനിൽക്കുന്നു. വൈക്കം സത്യാഗ്രഹ സ്മൃതിദിനമായ മാർച്ച് 30ന് പ്രകാശനം ചെയ്യും. 2000-ൽപരംപേജുകൾ; മുഖവില- 2800രൂപ ; പ്രീപബ്.വില-1800;2തവണ ( 900+900)യായും പണമടയ്ക്കാം .
ഓരോ മലയാളിഗൃഹത്തിലേക്കും ഈ പുസ്തകങ്ങളും അതിലെ മഹത്തായ ചിന്തകളും കടന്നുചെല്ലട്ടെ! അവ,കേരളത്തെ വിദ്ധ്വംസകശക്തികളിൽ നിന്നും മോചിപ്പിക്കാനുള്ള നവവിപ്ലവമൊരുക്കട്ടെ! ഇതിനായി എല്ലാ ദേശബന്ധുക്കളുടെയും സഹായസഹകരണങ്ങൾ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കുരുക്ഷേത്ര എഡിറ്റോറിയൽ